രാവിലെ 10. 15 ന് ക്ഷേത്രത്തിന്റെ മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് മേൽശാന്തി അഗ്നി പപകർന്നതോട് കൂടി ശർക്കര മൈതാനം അക്ഷരാർത്ഥത്തിൽ യാഗശാലയായി.ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശാർക്കര നടയിൽ പൊങ്കാല അർപ്പിക്കുവാനായി എത്തിച്ചേർന്നിരിക്കുന്നത്
ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം
ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നുരാവിലെ 10.15ന് ക്ഷേത്ര മേൽശാന്തി വെൺകുളം കൃഷ്ണരാജ മഠത്തിൽ ഗോപാലകൃഷ്ണ റാവു പണ്ടാര അടുപ്പിൽ തീ പകർന്നു.
ഉച്ചയ്ക്ക് 11.30ന് ശേഷം പൊങ്കാല നിവേദ്യം അർപ്പിച്ചു.ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രപ്പറമ്പ് നിരപ്പാക്കി ഇന്നലെ തന്നെ അടുപ്പുകൾ കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയാക്കിരുന്നു.
പൊങ്കാല ദിവസമായ ഇന്ന്ശാർക്കര കോമ്പൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിച്ചില്ല.മഞ്ചാടിമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും കോളിച്ചിറ റോഡിലും വലിയകട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡിലും കടയ്ക്കാവൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പണ്ടകശാല-ആൽത്തറമൂട് റോഡ്, പുളിമൂട്ട് കടവ് റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെചെയ്യുകയുണ്ടായി . ഇന്ന്ക്ഷേത്ര ദർശനത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശാർക്കര പറമ്പിലെ ഭദ്ര ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തിച്ചു.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പൊലീസും ഉപദേശക സമിതിയുമായി സഹകരിച്ച് ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് യൂണിറ്റ് പൊങ്കാല ദിവസമായ ഇന്ന് ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയും ചെയ്തു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് പൊങ്കാല മഹോത്സവം സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു.