വർക്കല ചെറുന്നിയൂർ സ്വദേശികളായ യുവതി യുവാക്കളെയാണ് എംഡി എം എ യുമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്.
വർക്കലയിലും പരിസര പ്രദേശമായ വിനോദ സഞ്ചാരമേഖലയിൽ വിതരണം ചെയ്യാൻ കൊണ്ട് വന്ന 25 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
ചെറിയന്നിയൂർ സ്വദേശികളായ ദീപു,അനു കൃഷണ എന്നിവരെയാണ് പിടികൂടിയത്.
ഡാൻസാഫ് ടീം വിവരമറിയിച്ചതിനെ തുടർന്ന് കല്ലമ്പലം പോലീസ് സ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു.
പിടിയിലായ അനുകൃഷ്ണയുടെ ഭർത്താവിനെ മുൻപ് ലഹരിവസ്തു കയ്യിൽ വെച്ചതിനു വർക്കല പോലീസ് മുൻപ് അറസ്റ്റ് ചെയ്തിട്ടുണ്ട്.