കേരള ആരോഗ്യ സര്‍വകലാശാലയുടെ മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങില്‍ കൊല്ലം സ്വദേശിനിക്ക് ഒന്നാം റാങ്ക്. കൊല്ലം, ചെറിയ വെളിനല്ലൂര്‍, ആക്കല്‍ ഹിറാ മന്‍സില്‍ സലിം എം- നസീമ എസ് ദമ്പതികളുടെ മകള്‍ ജസ്ന എസാണ് നാടിനാകെ അഭിമാനമായത്. ആലപ്പുഴ ഗവ. നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനിയാണ് ജസ്‌ന.അതിനിടെ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് – കേരളയില്‍ (സീമാറ്റ്-കേരള) NIEPA (National Institute of Educational Planning and Administration) ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമി – കേരളയ്ക്ക് (SLA-K) 2023-24 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.
ലഡാക്ക് അടക്കമുളള വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 29 സംസ്ഥാനങ്ങളിലെയും സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് NIEPA വൈസ് ചാന്‍സലറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധികളും അടങ്ങുന്ന ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചത്