പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷാ സമയത്തില്‍ മാറ്റം

പ്ലസ് വണ്‍ പൊതു പരീക്ഷയില്‍ മാര്‍ച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതല്‍ 12.15 വരെയായി പുനഃക്രമീകരിച്ച് സര്‍ക്കുലര്‍ ഇറങ്ങി.

പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് 29നാണ്.
പുതുക്കിയ സമയം എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോര്‍ഡുകളില്‍ അവ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.