ബിസിനസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് മൂലം സൌദിയില്‍ ന്ന്‌നും നാട്ടിലേക്ക് വരാന്‍ കഴിയാതെ തിരുവനന്തപുരം കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. പിതാവിന്റെ സാമ്പത്തിക ബാധ്യതമൂലമാണ് അരുംകൊല നടത്തിയതെന്നാണ് അഫാന്റെ മൊഴി.
നിലവില്‍ യാത്രക്ക് തടസ്സമായുള്ള ഇഖാമയില്ലാത്തതും സാമ്പത്തിക ഇടപാടും തീര്‍ത്ത് പറഞ്ഞയക്കാന്‍ കഴിയുമോ എന്ന ശ്രമത്തിലാണെന്ന് ദമ്മാമിലുള്ള നാസ് വക്കം ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ . ഏഴ് വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ കേസുമായി ബന്ധപ്പെട്ട് അബ്ദു റഹീമിന് പൂര്‍ണ വിവരങ്ങള്‍ പറയാനാകുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഉമ്മ ഷെമിയുടെ മൊഴി വരുന്നതോടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ 7 വര്‍ഷമായി അബ്ദുറഹീന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ബാധ്യത മൂലം 2.5 വര്‍ഷമായി ഇഖാമ പുതുക്കാന്‍ കഴിയാത്തതാണ് കാരണം. റിയാദില്‍ നേരത്തെ യമനിയുമായി പങ്കാളിത്തതില്‍ സ്ഥാപനം തുടങ്ങിയെങ്കിലും നഷ്ടത്തിലായി. സ്ഥാപനം പൂട്ടിയതോടെ യമനിക്ക് ആറ് ലക്ഷത്തോളം രൂപ നല്‍കാനുണ്ട്. ഈ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് അഫാന്‍ സൗദിയിലെത്തുകയും ചെയ്തിരുന്നു. ഇതാണ് പ്രധാന ബാധ്യത. ഇത് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പിതാവ്. റിയാദിലെ കട പൂട്ടിയതോടെ ദമ്മാമില്‍ ജോലി അന്വേഷണത്തിലായിരുന്നു അബ്ദു റഹീം.