വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം

വക്കം : വക്കം പഞ്ചായത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കുടുംബ സംഗമം വക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.വക്കം പഞ്ചായത്ത് പ്രസിഡന്റ് എം.ലാലിജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വെെസ് പ്രസിഡന്റ് എൻ.ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു.വക്കം ആർ.എച്ച്.സി എ.എം.ഒ ഡോ.റമീസ് രാജ.എ മുഖ്യപ്രഭാഷണം നടത്തി. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസ്സ, മെമ്പർമാരായ നൗഷാദ്.ബി, നിഷാമോനി, കെ.അശോകൻ, ഫെെസൽ താഹിർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ,പാലിയേറ്റീവ് സിസ്റ്റർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.