വർക്കലയിൽ എം.ഡി.എം.എയുമായി യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു

ചെമ്മരുതി തച്ചോട് പട്ടരുമുക്ക് എസ്.എസ് ലാൻഡിൽ ആകാശാണ് (25) അറസ്റ്റിലായത്.രഹസ്യവിവരത്തെ തുടർന്ന് വളരെ നാളായി ആകാശ് ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആകാശിനെ പൊലീസ് റോഡിൽ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.1 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.2022ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ആകാശ് ജാമ്യത്തിൽ പുറത്തിറങ്ങിയതാണ്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.