അച്ചടി പൂര്‍ത്തിയായില്ല; നിരവധി സ്‌കൂളുകളില്‍ ചോദ്യപേപ്പറില്ലാതെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ തുടങ്ങി

അച്ചടി പൂർത്തിയാകാത്തതിനാൽ നിരവധി സ്‌കൂളുകളിൽ ചോദ്യപേപ്പറില്ലാതെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ തുടങ്ങി. ചില സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതി മാത്രം ചോദ്യപേപ്പറുകൾ എത്തിച്ചു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ ഉണ്ടായിരുന്നു.

ഭാഷാ വിഷയങ്ങളാണ് ആദ്യം. പക്ഷേ അവസാന മണിക്കൂറുകളിലും പല സ്‌കൂളുകളിലും ചോദ്യപേപ്പറുകൾ എത്തിയില്ല. സാധാരണഗതിയിൽ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് സ്‌കൂളുകളിൽ ചോദ്യപേപ്പർ എത്താറുണ്ട്. പക്ഷേ ഇത്തവണ അതുണ്ടായില്ല. പരീക്ഷാ തലേന്നും ചോദ്യപേപ്പറുകൾ എത്താതായതോടെ അധ്യാപകർ ആശങ്കയിലായി. ചോദ്യപേപ്പറുകൾ ഫോട്ടോസ്റ്റാറ്റ് എടുത്തു നൽകാനാ