അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി

അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമുൾപ്പെടെ 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്.

യു.എസ് സൈനിക വിമാനം സി -17 ആണ് ബുധനാഴ്ച ഉച്ചക്ക് 1.45 ഓടെ ഇന്ത്യയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്. മെക്സിക്കൽ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങൾ എത്താമെന്നാണ് അധികൃതർ നൽകുന്ന സൂചന.

വിമാനത്താവളത്തിൽ എത്തുന്നവർക്ക് വേണ്ടി പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ടെന്നനും പഞ്ചാബ് സർക്കാർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്.