തിരുവനന്തപുരത്ത് യുവാവ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വെള്ളറടയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. 70കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം മകന്‍ പ്രജിന്‍ ( 28 ) വെള്ളറട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രജിന്‍ ചൈനയില്‍ മെഡിസിന്‍ പഠിക്കുകയായിരുന്നു. കൊറോണയെ തുടര്‍ന്ന് പഠനം നിര്‍ത്തി നാട്ടില്‍ എത്തിയ ഇയാള്‍ സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രജിനിനെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.