ന്യൂഡൽഹി/തിരുവനന്തപുരം: 25 സെന്റിൽ കൂടുതലുള്ള നെൽവയലുകളും തണ്ണീർത്തടങ്ങളുമടക്കം തരംമാറ്റുമ്പോൾ മുഴുവൻ സ്ഥലത്തിനും ഫീസ് ഈടാക്കാമെന്ന് സുപ്രീംകോടതി. ഹൈക്കോടതി തടഞ്ഞിട്ടും സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേ വാങ്ങി ഈ രീതിയിൽ ഫീസ് ഈടാക്കിവരുന്ന സർക്കാരിന് വിധി ലോട്ടറി. ജനത്തിന് കനത്ത തിരിച്ചടിയും.
25 സെന്റിൽ കൂടുതലാണെങ്കിൽ, തരംമാറ്റുന്ന അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ, ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ചട്ടങ്ങൾ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൽ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
ഹൈക്കോടതി വിധി റദ്ദാക്കണമെന്നാ വശ്യപ്പെട്ട് സർക്കാർ സുപ്രീംകോ ടതിയെ സമീപിക്കുകയായിരുന്നു. നെൽവയൽ തണ്ണീർത്തട ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 25നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതാണ് സുപ്രീംകോടതി ശരിവച്ചത്. 25 സെന്റ് വരെ ഫീസില്ല. അതിനുശേഷം ഒരേക്കർ വരെയുള്ള ഭൂമി തരംമാറ്രാൻ ന്യായവിലയുടെ 10 ശതമാനമാണ് ഫീസ്. ഒരേക്കറിൽ കൂടുതലാണെങ്കിൽ 20 ശതമാനം. 26 സെന്റാണ് തരംമാറ്റേണ്ടതെങ്കിൽ അധികമുള്ള ഒരു സെന്റിന് മാത്രം ഫീസ് ഈടാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
supreme-courtസംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
സാമ്പത്തിക നഷ്ടമെന്ന് സർക്കാർ
ഹൈക്കോടതി വിധി നടപ്പാക്കിയാൽ ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് സുപ്രീംകോടതിയിൽ സർക്കാർ വാദിച്ചു. വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങെന്ന നിലയിലാണ് 25 സെന്റ് വരെയുള്ള തരംമാറ്റത്തിന് ഫീസിളവ് നൽകിയത്
അതിനുമുകളിൽ ഈ ആനുകൂല്യം നൽകാനാകില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഷാജി പി.ചാലി, സർക്കാർ അഭിഭാഷകൻ നിഷെ രാജൻ ശങ്കർ എന്നിവർ അറിയിച്ചു. സർക്കാരിന്റെ ഈ വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതി
30 സെന്റാണെങ്കിൽ
ഫീസ് 30,000 രൂപ
തരംമാറ്റേണ്ട ഭൂമി 30 സെന്റ്. ഒരു സെന്റിന് ന്യായവില 10,000 രൂപ. മൊത്തം ഭൂമി വില മൂന്നു ലക്ഷം. ഇതിന്റെ പത്ത് ശതമാനമായ 30,000 രൂപയാണ് തരംമാറ്റ ഫീസ്. ഇതേ ന്യായവിലയുള്ള ഭൂമിയുടെ വിസ്തൃതി 110 സെന്റാണെങ്കിൽ 1,10,000 രൂപയാകും തരംമാറ്റ ഫീസ്. തരംമാറ്റേണ്ട ഭൂമിയുടെ തൊട്ടടുത്തുള്ള പുരയിടത്തിന്റെ ന്യായവിലയാണ് കണക്കാക്കുന്നത്.