ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി.

 ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി. 24ന് രാവിലെ 7.30ന് നാരായണീയ പാരായണം,രാത്രി ഏഴിന് തിരുവാതിര,7. 30ന് നൃത്ത വിസ്മയം- താണ്ഡവ് - 2025. 25ന് രാവിലെ എട്ടിന് ഹാലാസ്യ പാരായണം, തുടർന്ന് അന്നദാനം, വൈകിട്ട് അഞ്ചിന് അലങ്കാര ഗോപുരത്തിന്റെയും ആനക്കൊട്ടിലിന്റെയും സമർപ്പണം, തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ പങ്കെടുക്കും, തുടർന്ന് താലപ്പൊലി,ഘോഷയാത്ര, നാദസ്വരം,ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ എന്നിവ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രി 10 ന് നാടകം- ശാകുന്തളം. 26ന് രാവിലെ 11.30 സമൂഹസദ്യ, വൈകിട്ട് അഞ്ചിന് പഞ്ചവാദ്യം, 6.45ന് ആകാശദീപക്കാഴ്ച, വൈകിട്ട് ഏഴിന് തിരുവാതിര, ഒൻപതിന് നൂറ്റിയെട്ട് കുടം ധാര, രാത്രി 9.30ന് ഗാനമേള, 1.30 ന് സ്റ്റേജ് സിനിമ - കോമഡി മിറർ