മാര്യനാട് കടപ്പുറത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചേ
4:30 നായിരുന്നു സംഭവം. മര്യനാട് ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപം പടിഞ്ഞാറ് വശത്തെ കടൽ തീരത്ത് സമീപത്തായായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് 30 നും 40 നുമിടയിൽ പ്രായം തോന്നിക്കുന്നുണ്ട്. ഇരു നിറം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.