ഇനി പിടിച്ചാല്‍ കിട്ടില്ല; തിളക്കം കൂടി പൊന്ന്, സ്വര്‍ണവില കുത്തനെ കൂടി

സാധാരണക്കാര്‍ക്ക് സ്വര്‍ണം സ്വപ്‌നമാകുന്ന രീതിയിലേക്കാണ് പൊന്നിന്റെ വില ഉയരുന്നത്. സര്‍വകാല റെക്കോര്‍ഡുകള്‍ തിരുത്തി പൊന്നിന്റെ വില കുത്തനെ കൂടുകയാണ്. ഇന്നും സ്വര്‍ണത്തിന്റെ വില വര്‍ധിച്ചു. 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കുത്തനെ വര്‍ധിച്ചത്. 63840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 8000 രൂപയ്ക്കടുത്തെത്തി. 7980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്.

സ്വർണവില

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. 61,960 രൂപ.

ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ. 

ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. 61,640 രൂപ. 

ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. 62,480 രൂപ. 

ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. 63,240 രൂപ. 

ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. 63,440 രൂപ

ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. 63,440 രൂപ

ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. 63,560 രൂപ

ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. 63,560 രൂപ