*നിസാരക്കാരിയല്ല സജീന.. കൈക്കൂലി വാങ്ങുന്നത് ലക്ഷങ്ങൾ, മോഹനജോലി വാ​ഗ്ദാനം.. ഇരകൾ നിരവധി.. ഒടുവിൽ പിടിവീണപ്പോൾ*….

ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വിദേശജോലി വാ​ഗ്ദാനം ചെയ്ത ജോലിത്തട്ടിപ്പുകാരി അറസ്റ്റിൽ. ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) പിടിയിലായത്. പാലാരിവട്ടത്ത് ജീനിയസ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയായിരുന്നു സജീന തട്ടിപ്പ് നടത്തി വന്നത്.തൃശൂർ, പുത്തൻകുരിശ് സ്വദേശികളായ യുവാക്കളെയാണ് വിദേശ ജോലി വാ​ഗ്ദാനം ചെയ്ത് കബളിപ്പിച്ചത്. ഇവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സജീനയെ അറസ്റ്റ് ചെയ്തത്.. സജീനയ്ക്കെതിരെ എട്ടോളം വഞ്ചനാക്കേസുകൾ വിവിധ സ്റ്റേഷനുകളിലായുണ്ട്.