ഇന്നലെ രാത്രി( 25/02/25 ) വർക്കല നടയറയിൽ നടന്ന വാഹനാപകടം നടയറയിൽ നിന്ന് അയിരൂർ ഭാഗത്തേക്ക് പോകുന്ന കാറും, അയിരൂർ ഭാഗത്തു നിന്നും നടയറയിലേക്ക് വന്ന സ്കൂട്ടിയും ആണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ച് ഓവർസ്പീഡിൽ വാഹനം ഓടിച്ചതിനാൽ ആണ് അപകടം ഉണ്ടാകാൻ കാരണമായത്.,അത്യാഹിത നിലയിലായിരുന്ന സ്കൂട്ടർ ഓടിച്ച യുവതിയെയും, കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയെയും ഉടൻ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.