ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദനമേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ

കോട്ടയം ഏറ്റുമാനൂരില്‍ യുവാവിന്റെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടെ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് സൈഡില്‍ കണ്ട തര്‍ക്കം പരിഹരിക്കാന്‍ ശ്യാമ പ്രസാദ് വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്