കല്ലമ്പലം : കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനെതിരെയും കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിസിസി എക്സിക്യൂട്ടീവ് അംഗം ശ്രീ. ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണസമരം മുൻ മണ്ഡലം പ്രസിഡണ്ട് എസ് ജാബിർ സ്വാഗതവും ഡിസിസി മെമ്പർ എം കെ ജ്യോതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ്, ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം എ മുബാറക്ക്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിർ വഞ്ചിയൂർ മുൻ പഞ്ചായത്ത് മെമ്പർ ഇ എം എം ഇല്യാസ് എന്നിവർ സംസാരിച്ചു.ബൂത്ത് പ്രസിഡണ്ട്മാർ വാർഡ് പ്രസിഡണ്ട്മാർ പാർട്ടിയുടെ വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.