കേരളത്തിനായി 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് ടോപ് സ്കോറർ. 79 റൺസ് നേടിയ ആദിത്യ സർവാതെയാണ് കേരളത്തിനു വേണ്ടി തിളങ്ങിയ മറ്റോരു ബാറ്റർ.
വിദർഭക്കായി മൂന്നു വിക്കറ്റ് നേടിയ ദർശൻ നൽകണ്ടെ, ഹർഷ ദൂബെ, പാർത്ത് രേഖഡെ എന്നിവർ മൂന്ന് വീതം വിക്കറ്റ് നേടി. മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലായിരുന്നു കേരളം കളി ആരംഭിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ വിദർഭ ബോളർമാർ കേരളത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു.
രണ്ടാം ദിനം 335ന് 9 എന്ന നിലയിലെത്തിയ വിദർഭക്ക് വേണ്ടി പതിനൊന്നമനായി ക്രീസിലിറങ്ങിയ നചികേത് ഭൂതെ തകർത്തടിച്ച് നേടിയ 44 റണ്‍സാണ് ഒന്നാം ഇന്നിങ്സിൽ നിർണായകമായത്. ഒരു ഫോറും രണ്ട് സിക്സും സഹിതം 38 പന്തില്‍ 32 റണ്‍സാണ് നചികേത് നേടിയത്.