കായിക്കരയിൽ വൃദ്ധദമ്പതികളെ സ്വത്ത്‌ തർക്കത്തിൽ മക്കൾ ഉപേക്ഷിച്ചതായ് ആക്ഷേപം.

അഞ്ചുതെങ്ങ് കായിക്കരയിൽ വൃദ്ധദമ്പതികളെ സ്വത്ത്‌ തർക്കത്തിൽ മക്കൾ ഉപേക്ഷിച്ചതായ് ആക്ഷേപം. കായിക്കര തട്ടാരത്ത് വീട്ടിൽ സദാശിവൻ (90) സത്യഭാമ (80) എന്നിവരെയാണ് സ്വത്ത്‌ തർക്കത്തിൽ മക്കൾ ഉപേക്ഷിച്ചതായ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നിലവിൽ പരസഹായമില്ലാതെ കഴിയുന്ന ഇവർക്ക്‌ അയൽവാസികളാണ് ഭക്ഷണം ഉൾപ്പെടെയുള്ള ആവിശ്യ സാധനങ്ങൾ എത്തിച്ചുനൽകുന്നത്.
സദാശിവൻ (90) സത്യഭാമ (80) ദമ്പതികൾക്ക് 6 മക്കളാണുള്ളത്. ഇവരിൽ രണ്ട് പേർ ചെറുപ്പത്തിലേ തന്നെ മരണപ്പെട്ടുപോയി. ശേഷിഷിക്കുന്ന നാല് മക്കളിൽ മൂത്തമകൾ ശ്രീദേവി കായിക്കരയിൽ പെട്ടിക്കട നടത്തിയാണ് ഉപജീവനം നടത്തി വന്നിരുന്നത്, രണ്ടാത്തെമകൾ ശ്രീകുമാരി അംഗൻവാടി ജീവനക്കാരിയും, മൂന്നാമത്തെ മകൻ ശ്രീകുമാർ ഇലക്ട്രിക്കൽ ജോലികളും നാലാമത്തെ മകൾ ശ്രീലത വീട്ടമ്മയുമാണ്.

ഇവരാരും തന്നെ നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ അച്ഛനേയും അമ്മയേയും നോക്കുവാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് പിതാവിന്റെ പേരിലുള്ള കായിക്കരയിലെ 7 സെന്റ് വസ്തുവും വീടും കടമുറിയും, ചാത്തിയോട് പടിഞ്ഞാറ്റെ മൂന്നര സെന്റ് സ്ഥലവും വീടും എഴുതി നൽകിയാൽന്മാത്രമേ തങ്ങളെ ഏറ്റെടുക്കാൻ മക്കൾ തയ്യാറാകൂ എന്ന് പറഞ്ഞതായി വൃദ്ധ ദമ്പതികളും പറയുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ വസ്തു എഴുതി നൽകിയാലും മക്കൾ നോക്കുമോ എന്നതിൽ സംശയമാണെന്നും അതിനാൽ തങ്ങളുടെ മരണം വരെ വസ്തു ആർക്കും കൈമാറാൻ തയ്യാറല്ലെന്നും ദമ്പതികൾ പറയുന്നു. ഈ സാഹചര്യത്തിലും മക്കൾക്ക് എതിരെ പരാതി നൽകാൻ തങ്ങൾ തയ്യാറലല്ലെന്നും ഇവർ പറയുന്നു.

വിഷയത്തിൽ അഞ്ചുതെങ്ങ് പോലീസിലും ഗ്രാമ പഞ്ചായത്തും മക്കളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പോകുകയായിരുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.