കായിക്കരയും, ആശാൻ സ്മാരകവും ആശാൻജന്മ ശദാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന നോവൽ ചർച്ചയുടെ ഭാഗമായി പ്രശസ്ഥ കഥാകൃത്ത് വി.വി. കുമാറിൻ്റെ “കൊഴുന്നു മണക്കുന്ന രാത്രികൾ ” എന്ന പുസ്തകത്തെക്കുറിച്ച് ഡോ : അജയപുരം ജ്യോതിഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു.
സുനിൽ വെട്ടിയറ, ഉദയകുമാർ ചിറയിൻകീഴ്, അശോകൻ കായിക്കര, കെ.രാധാകൃഷ്ണൻ, എം.മോഹൻദാസ്, സലിം ചിറയിൻകീഴ്, ചാന്നാങ്കര സലിം, ജെയിൻ വക്കം, ഷിബു മേൽകടയ്ക്കാവൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
പ്രകാശ് പ്ലാവഴികം സ്വന്തം കവിത അവതരിപ്പിച്ചു. ഡോ. ഭുവനേന്ദ്രൻ മോഡറേറ്റർ ആയി, രാമചന്ദ്രൻ കരവാരം സ്വാഗതവും ഗ്രന്ഥകർത്താവ് വി.വി. കുമാർ നന്ദി പറഞ്ഞു.