മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹം സഹപ്രവർത്തകരുമായി സംസാരിച്ചതായാണ് വിവരം.

അദ്ദേഹത്തിൻ്റെ ശ്വാസകോശ അണുബാധ കുറഞ്ഞതായി പരിശോധനകളിൽ വ്യക്തമായതായി മെഡിക്കൽ സംഘം അറിയിച്ചു. അതിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

മാർപ്പാപ്പയുടെ നില അതീവ ഗുരുതരമെന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്ത് വന്നിരുന്നു. ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യനില കൂടുതൽ ഗുരുതരമായി എന്നാണ് വിവരം പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ആശുപത്രിയ്ക്ക് മുന്നിൽ എത്തിയത്. പിന്നാലെ മാർപ്പാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൻ്റെ ആലോചനകളിലേക്ക് അടക്കം വത്തിക്കാൻ കടന്നതായി റിപ്പോർട്ടുകളുണ്ടായരുന്നു.

രണ്ട് ശ്വാസകോശങ്ങളിലും അണുബാധ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മാർപ്പാപ്പയ്ക്ക് ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു.