കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡെന്റൽ ഡോക്ടര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡെന്റൽ ഡോക്ടര്‍ പിടിയില്‍. പാലക്കാട് കരിമ്പ കളിയോട് കണ്ണന്‍ കുളങ്ങര സ്വദേശി വിഷ്ണുരാജാണ് (29) പൊലീസ് പിടിയിലായത്.


കൊടുവള്ളി ഓമശ്ശേരിയിലുള്ള ഫ്ളാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 15ഗ്രാം അളവിൽ എംഡിഎംഎ പിടികൂടി. കരുവൻ പൊയിലിൽ ദന്താശുപത്രി നടത്തിവരികയായിരുന്നു.