കായിക സംഘടനകള്‍ക്കിടയിലെ തമ്മിലടി; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

തിരുവനന്തപുരം: കായിക സംഘടനകൾക്കിടയിലെ തമ്മിലടി രൂക്ഷമാകുന്നു. തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എസ് എസ് സുധീറിനെ മാറ്റി. കായിക മന്ത്രിയുടെ ഒത്തുകളി പരാമർശത്തിനെതിരെ ഹാൻഡ് ബാൾ താരങ്ങൾ നടത്തിയ സമരത്തെ പിന്തുണച്ച സുധീറിനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് രംഗത്തു വന്നിരുന്നു.



പിന്നാലെയാണ് തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സുധീറിനെ മാറ്റിയത്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സുനിൽ കുമാറിന്‍റെ അനുയായി ആണ് എസ് എസ് സുധീർ. സുധീറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കായിക മന്ത്രിയുടെ പ്രതികാര നടപടിയാണെന്നാണ് ഒളിമ്പിക് അസോസിയേഷന്‍റെ നിലപാട്. വിഷയത്തിൽ നാളെ ഒളിമ്പിക് അസോസിയേഷൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.