കഠിനംകുളം ആതിര കൊലക്കേസ് ; പ്രതിയെ കൊലനടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആറ്റിങ്ങല്‍ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന ജോണ്‍സണെ തിങ്കളാഴ്ചയാണ് അഞ്ചു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്.

കഴിഞ്ഞ 21 നാണ് കഠിനംകുളം ഭരണിക്കാട് ദേവീക്ഷേത്രത്തിന് എതിര്‍വശത്തെ വീട്ടിനുള്ളില്‍ ആതിരയെ (30) കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ക്ഷേത്ര പൂജാരിയായിരുന്ന രാജീവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ദൃക്‌സാക്ഷികളില്ലാതിരുന്ന സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ജോണ്‍സണാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.കൊലയ്ക്ക് ശേഷം യുവതിയുടെ സ്‌കൂട്ടറുമായി കടന്ന പ്രതി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സന്റെ ഒപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് കൊന്നതെന്ന് പ്രതി സമ്മതിച്ചു.

പ്രതി താമസിച്ചിരുന്ന പെരുമാതുറയിലെ ലോഡ്ജിലും, മൊബൈല്‍ കണക്ഷന്‍ എടുത്ത് പെരുമാതുറയിലെ കടയിലും, വര്‍ക്കല, കൊല്ലം, ആലപ്പുഴ, കോട്ടയം, ചിങ്ങവനം എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.