മീന്‍ വില്‍പ്പനക്കാരന്റെ കൂകല്‍ ഇഷ്ടമായില്ല; പട്ടിക കൊണ്ട് ആക്രമിച്ചു, യുവാവ് അറസ്റ്റില്‍..

ആലപ്പുഴ: മീന്‍വില്‍പ്പനക്കാരന്റെ കൂകല്‍ ഇഷ്ടമാകാത്തതില്‍ ഇയാളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. മീനേ…എന്നു വിളിച്ചുകൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിനാലാണ് മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചത്. സംഭവത്തില്‍ സിറാജ് (27) എന്നയാളാണ് അറസ്റ്റിലായത്.

ഇരുചക്ര വാഹനത്തില്‍ മത്സ്യകച്ചവടം നടത്തുന്ന ബഷീര്‍ (51) എന്നയാളാണ് പട്ടിക കൊണ്ട് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം.

ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുവെന്നാണ് പ്രതി സിറാജ് പൊലീസിനോട് പറഞ്ഞത്. അതേസമയം സിറാജിന് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.