മ്യൂസിയം ജനമൈത്രി സുരക്ഷ യോഗം പ്രിന്‍സിപ്പല്‍ എസ്.ഐ വിപന്‍ ജി.സി. ഉദ്ഘാടനം ചെയ്തു

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി   
തിരു :- ഹീരാ ഗോള്‍ഡന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂടിയ 
മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം എസ്.ഐ. വിപിന്‍ ജെ.സി. ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ സുരേന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് 
ശശിധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം 
മധുസൂദനന്‍ നായര്‍, കുന്നുകുഴി മേരി പുഷ്പം, മ്യൂസിയം സി.ആര്‍.ഒ.& പി.ആര്‍.ഒ.,എസ്.ഐ. രജീഷ്‌കുമാര്‍ .എസ്, സിറ്റി ട്രാഫിക് സെക്ടര്‍ 1 എസ്.ഐ. 
പി.ഡബ്ല്യൂ.ഡി. സിറ്റി റോഡ്‌സ് എഞ്ചിനീയര്‍മാര്‍, കന്റോണ്‍മെന്റ് കെ.എസ്.ഇ.ബി. 
എഞ്ചിനീയര്‍, ശാസ്തമംഗലം, കുര്യാത്തി, സ്വിവറേജ് എഞ്ചിനീയര്‍മാര്‍, വാട്ടര്‍ 
അതോറിറ്റി കവടിയാര്‍ സെക്ഷന്‍ എഞ്ചിനീയര്‍, കവടിയാര്‍, തൈക്കാട്, ശാസ്തമംഗലം 
വില്ലേജ് ഓഫീസര്‍മാര്‍, കെ.ആര്‍.എഫ്.ബി. എഞ്ചിനീയര്‍, നന്തന്‍കോട്, ജഗതി, 
ചെന്തിട്ട, ശാസ്തമംഗലം, പട്ടം എന്നീ സര്‍ക്കിളിലെ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഹീരാ സെക്രട്ടറി 
ഫൈസല്‍ ടി.ജെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. നഗരസഭയിലെ ചവര്‍ നീക്കം ചെയ്യുന്ന കരാര്‍ കമ്പനിമൂലം ഉണ്ടാകുന്ന അപാകതകള്‍, സ്വകാര്യ ഏജന്‍സികളെ മാലിന്യം എടുക്കാന്‍ സമ്മതിക്കാത്തതും, പൈപ്പ് കമ്പോസ്റ്റിംഗിന് 
ഇനാക്കുലിന്‍ കിട്ടാത്തതും കൊണ്ട് റസിഡന്റ്‌സുകാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുന്നുവെന്ന് യോഗത്തില്‍ ഒന്നടങ്കം പരാതി ഉയര്‍ന്നു. നഗരസഭയുടെ വഴിവിളക്ക് മെയിന്റനന്‍സ് 
കരാര്‍ സമയബന്ധിതമായി ചെയ്യുന്നില്ല. വര്‍ക്ക് എടുത്തിരിക്കുന്നത് ആരെന്ന് 
അറിയാന്‍ കഴിയുന്നില്ല. വാട്ടര്‍ അതോറിറ്റിയുടെ പരാതികളില്‍ പരിഹാരം കാണാന്‍ സമയക്കൂടുതല്‍ എടുക്കുന്നത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അനുസ്മരണം ജനമൈത്രി പി.എല്‍. ജോസും, യോഗത്തിന് കൃതജ്ഞത കോ-കോര്‍ഡിനേറ്ററും പറയുകയുണ്ടായി. അംഗങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതാണെന്ന്് യോഗത്തിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫൈസല്‍ റ്റി.ജെ.
ഹിരാ ഗോള്‍ഡ് ഹില്‍ ഓണേഴ്സ് അസോസിയേഷന്‍
മ്യൂസിയം, തിരുവനന്തപുരം
984763001, 9188325101.