പോരേടം പെരപ്പയത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി.

 അഞ്ചൽ സ്വദേശിയും  പോരേടത്ത്  താമസക്കാരനുമായ  ആറ്റരുകിൽ വീട്ടിൽ സന്ദീപ് (43)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

 മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് 45 കാരനെ കാണാതായത്.

 തുടർന്ന് ബന്ധുക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മിസ്സിംഗ് കേസിന് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ ആറ്റിൽ മൃതദേഹം പൊങ്ങിയത്.

 ചടയമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 

ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.