തിരുവനന്തപുരം അരുവിക്കരയില്‍ യുവാവ് ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ അഭിലാഷ് ( 27 ) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അഭിലാഷ് ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം അഭിലാഷ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.