കല്ലമ്പലം : കഴിഞ്ഞ 2ദിവസങ്ങളിലായി കല്ലമ്പലം ആട്ടറക്കോണത്ത് വീടുകളിലും കച്ചവട സ്ഥാപനത്തിലും മോഷ്ടാക്കൾ എത്തി. ഒരു വീടിന്റെ അടുക്കളയിൽ തുണിയിൽ മണ്ണെണ്ണയോ മറ്റോ മുക്കി കത്തിച്ച് ജനലിനകത്തുകൂടി ഉള്ളിലേക്ക് എറിഞ്ഞ നിലയിൽ കാണപ്പെട്ടു!!സ്ഥലത്തില്ലാതിരുന്ന വീട്ടുകാർ എത്തിയപ്പോഴാണ് ഈ ദൃശ്യം കണ്ടത്. കൂടാതെ സമീപത്തുള്ള മറ്റൊരു വീട്ടിലെ വാതിൽ കുത്തി തുറന്ന് അകത്തുകയറാൻ ശ്രമിച്ചിട്ടുണ്ട്. ഈ ഭാഗത്ത് തന്നെ ഒരു സ്റ്റേഷനറി കടയുടെ പിൻവാതിൽ കുത്തി തുറന്ന് മേശയ്ക്കുള്ളിൽ നിന്നും പണം അപഹരിക്കുകയും ചെയ്തു.അതേസമയം കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിന് സൈഡിൽ കൂടിയുള്ള റോഡിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ ഒരു കാർ ഈ ഭാഗത്തെ റോഡിൽ കൂടി വരുന്നതും ഏറെ നേരം കഴിഞ്ഞ് മടങ്ങി പോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് കല്ലമ്പലം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോഷ്ടാക്കൾ വിഹരിക്കുകയാണ്. പകലും രാത്രിയും വീടുകളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വീടുകൾ അടച്ചിട്ട് പോകുന്നവർ ഇക്കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ മറക്കരുത്.