മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്

വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ്. വാഹനം ട്രാഫിക് ലംഘനം നടത്തി എന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ whatsapp സന്ദേശം .APK ഫയൽ രൂപത്തിൽ നിങ്ങൾക്ക് ലഭിക്കും. ഈ .APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്ലിക്കേഷൻ SMS അനുമതികൾ നൽകാനും നിങ്ങളോട് ആവശ്യപ്പെടും ഈ അനുമതി നല്കുന്നതോടെ OTP-കൾ ആക്‌സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിന്നവലിക്കാനും തട്ടിപ്പുകാർക്ക് കഴിയും.
ഇത്തരത്തിലുള്ള വ്യാജ link ശ്രദ്ധയിൽപ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരുമണിക്കുറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കുക.

#keralapolice