നിലമേൽ പുതുശ്ശേരിയിൽ വാഹനാപകടം.രണ്ട് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്.

എംസി റോഡിൽ അപകടങ്ങൾ തുടക്കഥ യാവുന്നു.
 
നിലമേൽ പുതുശ്ശേരിയിൽ ആണ്  വാഹനാപകടം.


രണ്ട് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്.
ലോറിയും ബൈക്കും കാറുമാണ് അപകടത്തിൽ പെട്ടത്.

നിലമേൽ ഭാഗത്ത് കിടന്ന ലോറി ചടയമംഗലത്തേക്ക് പോകാൻ തിരിക്കും വഴിക്ക് ചടയമംഗലം ഭാഗത്ത് നിന്നും വന്ന ബൈക്ക് സ്ലോ ചെയ്ത് നിർത്തുകയും തുടർന്ന് ബൈക്കിന് പിന്നാലെ വന്ന കാർ ബൈക്കിലും ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരിയുടെ കൈ അറ്റു പോയി .
ഷാജി (49), ഷാഹിന (38),ആദം (10),
അമാൻ (6)ബിനു (49), പ്രസാദ് (48)
എന്നിവർക്കാണ് അപകടം സംഭവിച്ചത്.

ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
 നിലമേൽ മുതൽ വാളകം വരെയുള്ള 
 എംസി റോഡിന്റെ ഭാഗങ്ങളിൽ
 വാഹന അപകടങ്ങൾ തുടർക്കഥ ആവുകയാണ്..
 അശ്രദ്ധയും അമിത വേഗതയും അപകടത്തിന് ഒരു കാരണം തന്നെയാണ്.