നിലമേൽ സ്വദേശി വാഹന മോഷ്ടാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു..

നിലമേൽ സ്വദേശി വാഹന മോഷ്ടാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.. 

 നിലമേൽ വളയിടം 
ബഷീർ മൻസിലിൽ 
മുഹമ്മദ് ബഷീറിനെയാണ് 
പിടികൂടിയത്.

 നിലമേൽ അമരം ഹോട്ടലിലെ വാഹന പാർക്കിംഗ് സ്ഥലത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ചതിനാണ് പ്രതിയെ ചടയമംഗലം പോലീസ് സംഘം അറസ്റ്റു ചെയ്തു.

നിലമേൽ സ്വദേശിയും വിരമിച്ച വനം വകുപ്പ് ഉദ്യേഗസ്ഥനുമായ ഫസലുദ്ദീന്റെ മോട്ടോർ സൈക്കിളാണ് പ്രതി അപഹരിച്ചത് .

കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത് ചടയമംഗലം പോലീസ് സ്‌റ്റേഷനിലെ സി.ഐ സുനീഷ്, എസ്. ഐ, മോനീഷ്,എ എസ് ഐ ശ്യാം,സി.പി.ഒ മരായ നിഷാദ്, ഉല്ലാസ്, ജോബി. എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ്.