തിരുവനന്തപുരം മൈലക്കരയില്‍ ശാരീരിക അവശതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. മൈലക്കര സ്വദേശിനിയായ ഗ്രേസിയാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ഗ്രേസിയെ രാവിലയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒന്‍പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ഗ്രേസിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തി.
ഇതിന് പിന്നാലെ സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ മഞ്ജു രംഗത്തെത്തി. ഗ്രേസിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മകള്‍ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.