ദുബായ് : യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിടുമെന്ന് ഇമാർ പ്രോപ്പർട്ടീസ് അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദർശകർക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താൽക്കാലിക അടച്ചിടലെന്ന് ഇമാർ പ്രോപ്പർട്ടീസ് അധികൃതർ അറിയിച്ചു.ഈ വർഷം മെയ് മുതലാണ് ഫൗണ്ടൻ അടച്ചിടുന്നത്. ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും സമീപത്തായി ഡൗൺ ടൗണിലാണ് ദുബായ് ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ജലവും പ്രകാശവും സംഗീതവും സമന്വയിപ്പിച്ചുള്ള ജല നൃത്തം കാണാനായി ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെ എത്തുന്നത്.