വാമനപുരം എക്സൈസ് ഓഫിസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മൈലമൂട് തിരുവോണത്തിൽ എസ്.ഷാജി(56)ആണ് മരിച്ചത്. 5ന് വൈകിട്ട് 5.30ന് ആണ് അപകടം. വാമനപുരം ഓഫിസിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇദ്ദേഹം പാങ്ങോട്–കല്ലറ റോഡിൽ പുലിപ്പാറ ജംക്‌ഷനു സമീപത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിൽ പോയ കാർ വേഗത കുറച്ചപ്പോൾ പിന്നാലെ സഞ്ചരിച്ചിരുന്ന ഷാജിയുടെ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് ഉച്ചയ്ക്ക് മരിച്ചു. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരം,വാമനപുരം എക്സൈസ് ഓഫിസുകളിൽ പൊതു ദർശനത്തിനു വയ്ക്കുന്ന മൃതദേഹം 2ന് വീട്ടിലെത്തിച്ചു സംസ്കരിക്കും. ഭാര്യ: എസ്.പ്രീത.മക്കൾ:അഷ്ടമി,നവമി.