ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർധവാർഷിക കുംഭമേളയും

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ ശനിയാഴ്ച പൂജിതപീഠം സമർപ്പണാഘോഷം നടന്നു. രാവിലെ 9-ന് ആരാധനയ്ക്കുശേഷം പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ അതിഭദ്രാസനം സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്‌കോപ്പ, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, ആക്ട്‌സ് പ്രസിഡന്റ് ഡോ. ബിഷപ്പ് ഉമ്മൻ ജോർജ് എന്നിവർ പങ്കെടുത്തു.

2.30-ന് സാംസ്കാരികസമ്മേളനം മുൻ േകന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുതു . ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി എന്നിവർ പങ്കെടുത്തു. വൈകീട്ട് 4-ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽനിന്നു കുംഭഘോഷയാത്ര ആരംഭിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് താമരപർണ്ണശാലയിൽ ആശ്രമകുംഭം നിറച്ചതോടെ പ്രാർഥനാച്ചടങ്ങുകൾക്ക് തുടക്കമായി.