തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വരുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി NH 66 ന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് തിരുവനന്തപുരം നഗരത്തിന്റെ കിഴക്ക് വശത്തുകൂടി 6 വരി ഹൈവേ വരുന്നു. 70 മീറ്റർ വീതിയിൽ 80 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ ഔട്ടർ റിംഗ് റോഡിന് NH 866 എന്ന നമ്പർ കൊടുത്തേക്കും.

ഈ ഔട്ടർ റിംഗ് റോഡ് തുടങ്ങുന്നത് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ നാവായികുളത്തു നിന്നും. കഴക്കൂട്ടം - തലപ്പാടി NH 66 ൽ നാവായികുളത്തു നിന്നും ആരംഭിക്കുന്ന ഈ റിഗ് റോഡ് വിഴിഞ്ഞത്ത് വച്ച് NH 66 ൽ വീണ്ടും ചേരും. 

അതായത് തിരുവനന്തപുരം നഗരത്തെ ചുറ്റി ഒരു പുതിയ ഹൈവേ. നാവായികുളത്തു തുടങ്ങി നഗരത്തിന്റെ പുറത്തു കൂടി വിഴിഞ്ഞം വഴി നാവായികുളത്തു വരും. അതാണ് റിംഗ് റോഡ് എന്ന് പറയുന്നത്. ഈ റോഡിൽ നിന്നും തേക്കട മുതൽ മംഗലപുരം വരെ ഒരു ബൈപാസും ഉണ്ടാകും.

ഔട്ടർ റിംഗ് റോഡിന് വശത്തായി ഒരു വ്യവസായ കോറിഡോർ രൂപം കൊള്ളും. Logistics, IT, Entertainment Hub ആയി ഇത്‌ വികസിക്കും. മംഗലപുരത്തിന് വടക്കായി 60 ഏക്കറിൽ "Logistics Hub", ആണ്ടൂർകോണത്ത് 48 ഏക്കറിൽ "Economic Zone", പന്തലകോടിൽ 80 ഏക്കറിൽ "Commercial Zone" എന്നിവ ഉണ്ടാകും.

ഔട്ടർ റിംഗ് റോഡ് കടന്നു പോകുന്ന സ്ഥലങ്ങൾ.

1. നാവായികുളം - തുടക്കം 
2. കിളിമാനൂർ 
3. തേക്കട 
4. ഒഴുക്കുപാറ 
5. വെമ്പായം 
6. മംഗലപുരം - ബൈപാസ് 
7. പോത്തൻകോട് 
8. നെടുമങ്ങാട് 
9. അരുവിക്കര 
10. ചെറിയകൊണ്ണി 
11. ചൊവ്വല്ലൂർ 
12. വിളപ്പിൽശാല 
13. മാറനല്ലൂർ 
14. ഊരൂട്ടമ്പലം 
15. മുടവൂർപാറ 
16. ചാവടിനട 
17. വെങ്ങാനൂർ 
18. കല്ലുവെട്ടാംകുഴി 
19. വിഴിഞ്ഞം - അവസാനം.

NH 66 ൽ, നാവായികുളത്തു നിന്നും ഔട്ടർ റിംഗ് റോഡിൽ കയറി സഞ്ചരിച്ച് വിഴിഞ്ഞത്ത് എത്തി വീണ്ടും NH 66 ൽ കയറി നാവായികുളത്ത് എത്താം. അതാണീ റിംഗ് റോഡ്. തിരുവനന്തപുരത്തെ ചുറ്റി ഒരു ഹൈവേ. 

റിംഗ് റോഡിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. 3 മാസത്തിനുള്ളിൽ പണി ആരംഭിച്ചേക്കും.