ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളില്‍ കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ.
കുമ്ബളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്‌ട്രോണിക് ഇന്റർലോക്കിംഗ് പാനല്‍ കമ്മീഷൻ ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായി തിരുവനന്തപുരം ഡിവിഷനില്‍ ലൈൻ ബ്ലോക്ക് അംഗീകരിച്ചു. ഇതിന്‍റെ ഭാഗമായിയാണ് സർവീസുകളില്‍ മാറ്റം.
ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് - തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റങ്ങള്‍. ട്രെയിനുകള്‍ വഴിതിരിച്ചുവിടുക, ചില സ്റ്റോപ്പുകള്‍ ഒഴിവാക്കുക, ഭാഗികമായി റദ്ദാക്കുക തുടങ്ങിയ മാറ്റങ്ങളാണുള്ളത്.
*വഴിതിരിച്ചുവിടുന്ന സർവീസുകള്‍*
*1. ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്*
ഫെബ്രുവരി 24 വൈകിട്ട് 4:45 PM ) ന് ഇൻഡോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 22645 ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.
പകരം എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് അധിക സ്റ്റോപ്പുകള്‍.
*2. ലോകമാന്യ തിലക് - തിരുവനന്തപുരം സെൻട്രല്‍*
ഫെബ്രുവരി 25 ന് രാവിലെ 11:40 ന് ലോക്മാന്യ തിലക് ടെർമിനസില്‍ നിന്ന് പുറപ്പെടുന്ന
ട്രെയിൻ നമ്ബർ 16345 ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.
ഭാഗികമായി റദ്ദാക്കിയ സർവീസുകള്‍
*1. കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ്*
ഫെബ്രുവരി 26 ന് പുലർച്ചെ 05:10 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16308 - കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. എറണാകുളം ജംഗ്ഷൻ - ആലപ്പുഴ സെക്ഷനില്‍ സർവീസ് ഭാഗികമായി റദ്ദാക്കും.
*2. ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ്*
ഫെബ്രുവരി 26 ന് വൈകിട്ട് 3:50 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 5:15 സർവീസ് ആരംഭിക്കും. ആലപ്പുഴ - എറണാകുളം സെക്ഷനില്‍ ഭാഗികമായി സർവീസ് റദ്ദാക്കും.