സ്കൂളിലേക്ക് നടന്നുപോകും വഴി പെട്ടെന്ന് നെഞ്ചുവേദന; പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്

സ്കൂളിലേക്ക് നടന്നുപോകുംവഴി നെഞ്ചു വേദന അനുഭവപ്പെടുകയും തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. സിങ്കരായപ്പള്ളി സ്വദേശി ശ്രീ നിധി എന്ന പതിനാറുകാരിയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സ്കൂളിനു സമീപത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ ശ്രീ നിധി കുഴഞ്ഞ് വീണത്. അധ്യാപകരില്‍ ഒരാള്‍ ഇത് കാണുകയും ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സിപിആര്‍ അടക്കം ചെയ്തുവെങ്കിലും കുട്ടിക്ക് അനക്കമുണ്ടായില്ല. മറ്റൊരു ആശുപത്രിയിലേക്ക് വേഗത്തില്‍ ശ്രീ നിധിയെ മാറ്റി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പെ ജീവന്‍ നഷ്ടമായി.