ശുഭാന്ത്യം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

മൂന്നാം ഏകദിനത്തിലും ആധികാരിക ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. ഇന്ത്യയുടെ 356 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടായി. അക്‌സർ പട്ടേൽ, അർ ഷ്ദീപ് സിങ്, ഹർഷിത് റാണ , ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.


പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി എന്നിവർ അർധ സെഞ്ച്വറിയും നേടി.

ഒരു റൺസ് മാത്രം നേടി രോഹിത് ശർമ മാത്രമാണ് നിരാശപ്പെടുത്തിയത്. വിരാട് കോഹ്‌ലി 52 റൺസും ഗിൽ 112 റൺസും ശ്രേയസ് അയ്യർ 78 റൺസും നേടി പുറത്തായി. കെ എൽ രാഹുൽ 40 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റ് നേടി.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഷമിക്കും ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെ പരിക്കുമൂലമാണ് ഒഴിവാക്കിയതെന്ന് ടോസിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.