ഗുരുദേവന്റെ അനുമതിയോടെ ആശ്രമാങ്കണത്തിൽ ശ്രീകോവിൽ നിർമിച്ചു മുഖ്യ പ്രതിഷ്ഠയായി ദീപ പ്രതിഷ്ഠ നിർവഹിച്ചിട്ടുളള ക്ഷേത്രസമുച്ചയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആർകിടെക്റ്റ് കൂടിയായ അജി എസ്ആർഎമ്മിന്റെ നേതൃത്വത്തിൽ ഗുരുധർമ പരിപാലന സംഗമം ഐകകണ്‌ഠേന തീരുമാനിച്ചു. ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തി.
സത്സംഗിന്റെ ഭാഗമായി ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം നിർവഹിച്ചു. യൂണിയൻ സെകട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, എസ് എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, ഭക്തജന സമിതി സെക്രട്ടറി വിജയ അനിൽകുമാർ, ശാർക്കര ഗുരുക്ഷേത്ര വനിതാ സമിതി സെകട്ടറി ബീന ഉദയകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെക്രട്ടറി ഇൻ ചാർജ് ശ്രീജ അജയൻ, ട്രഷറർ ഉദയകുമാരി വക്കം എന്നിവർ പ്രസംഗിച്ചു. രാവിലെ ആശ്രമാങ്കണത്തിൽ സഹസ്രനാമാർച്ചനയും ബാലൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ദീപ പ്രതിഷ്ഠ – ശ്രീസരസ്വതി-ഗുരുക്ഷേത്ര മണ്ഡപങ്ങളിൽ വിശേഷാൽ പൂജാവിധികളും നടന്നു. ഉച്ചയ്ക്കു ദൈവദശക കീർത്തനാലാപനം, സമൂഹസദ്യ എന്നിവയോടെ സമാപിച്ചു. സത്സംഗ മഹാഗുരുപൂജ സമർപ്പണം ആറ്റിങ്ങൽ ഡോ.ഗിരിജാസ് ഡയക്നോസ്റ്റിക് ലാബ് ആൻഡ് സ്കാൻസ് ആണ്. മാർച്ച് ആദ്യവാരം എസ്എൻഡിപി യോഗം നിർദേശാനുസരണം യൂണിയൻ തലത്തിൽ യൂത്ത്മൂവ്മെന്റ് സമ്പൂർണ അവകാശ പ്രഖ്യാപന സമ്മേളനം സഭവിളയിൽ ചേരും