തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില താഴേക്ക്

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞ് 64,080 രൂപയായി. ഗ്രാമിന്റെ വില 40 രൂപ കുറഞ്ഞ് 8010 ആയി. ഫെബ്രുവരി 25ന് സ്വര്‍ണവില റെക്കോഡ് നിരക്കിലെത്തിയിരുന്നു. 64,600 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുകയായിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസില്‍ ട്രഷറി വരുമാനം ഉയര്‍ന്നതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതിനുള്ള കാരണമായി.

റെക്കോഡ് നിരക്കിലെത്തിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനമാണ് വിലയില്‍ ഇളവ് വരുന്നത്‌.