നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന അവകാശവാദവുമായി യുവാവ് അക്രമം അഴിച്ചുവിട്ടു. നെയ്യാറ്റിൻകര ചെമ്പരത്തി വിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. താമസ സ്ഥലത്തിന് സമീപമുള്ള മൂന്നോളം യുവാക്കളെ വീട്ടിൽക്കയറി അകാരണമായി മർദ്ദിക്കുകയും യുവാക്കളുടെ ബൈക്കുകൾ അടിച്ചു തകർക്കുകയും ചെയ്തു എന്നാണ് പരാതി.
രാത്രിയിൽ നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തി അനീഷ് എന്ന യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. മർദനമേറ്റ് മൂന്ന് യുവാക്കൾക്കും പരിക്കുണ്ട്. വാഹനങ്ങൾക്കും കേടുപാടു വരുത്തിയിട്ടുണ്ട്. പൊലീസ് ആശുപത്രിയിൽ എത്തിച്ച അനീഷ് എന്ന യുവാവ് അമ്പലത്തിലെ പൂജാരി ആണെന്നാണ് പറയുന്നത്.