ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു'; തള്ളിക്കളയണമെന്ന് അഷ്‌റഫ് താമരശേരി

ദുബൈ: താന്‍ മരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍ കോളുകളും നിരവധി ലഭിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്


ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍കോളുകളും നിരവധി.

സുഹൃത്തുക്കളേ, എന്നെ സ്‌നേഹിക്കുന്നവരേ…സര്‍വശക്തന്റെ അപാരമായ അനുഗ്രഹത്താല്‍ ഞാന്‍ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ട്.ആരോഗ്യപൂര്‍ണമായദീര്‍ഘായുസ്സോടെസാമൂഹികസേവനം തുടരാന്‍നിങ്ങള്‍ഏവരും പ്രാര്‍ത്ഥിക്കൂ…


എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രം.അഷ്റഫ് താമശ്ശേരി.