കാരേറ്റ് - കല്ലറ റോഡിൽ വീണ്ടും അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു

അമിതവേഗതയിൽ എത്തിയ കാർ വളവിൽ നിയന്ത്രണം വിട്ട് മറ്റൊരു പിക്കപ്പിൽ ഇടിച്ച ശേഷം എതിരെ പോകുകയായിരുന്ന ബൈക്ക് യാത്രികരെ ഇടിച്ചിടുകയായിരുന്നു...
അപകടത്തിൽ പൂർണമായി തകർന്ന ബൈക്കിനെ മീറ്ററുകളോളം വലിച്ച് നിരക്കിയ ശേഷം കാർ ഓടയിലേക്ക് ഇടിച്ചിറങ്ങി.
ബൈക്ക് യാത്രികരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ യാത്രികർ മദ്യലഹരിയിലായിരുന്നെന്നും അപകടം നടന്നയുടനെ ഇവർ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു . കാറിൽ ഉപയോഗിച്ച് കൊണ്ടിരുന്ന മദ്യത്തിൻ്റെ കുപ്പിയുൾപ്പെടെ ലഹരി വസ്തുക്കൾ ബാക്കിയിരിപ്പുണ്ട്.