ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ അനൂപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ആണ്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
അവനവഞ്ചേരി സ്കൂൾ വാൻ ഡ്രൈവർ കൂടിയാണ് മരണപ്പെട്ട അനൂപ്.