കൈക്കൂലിക്കേസ്; എറണാകുളം ആര്‍ടിഒയെ സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒക്ക് സസ്‌പെന്‍ഷന്‍. ടിഎം ജേഴ്സണെയാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കിനല്‍കുന്നതിന് ഏജന്റ് വഴി ജേഴ്‌സണ്‍ കൈക്കൂലിവാങ്ങിയത്. പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കുകയും അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയത് തെളിയുകയും ചെയ്തു. റെയ്ഡില്‍ ടിഎം ജേഴ്‌സണിന്റെ വീട്ടില്‍ നിന്നും 49 കുപ്പി മദ്യവും 64,000 രൂപയും 84 ലക്ഷത്തിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ാേ
വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഗതാഗത കമ്മീഷണറുടെ ശിപാര്‍ശയിന്മേല്‍ ആണ് സസ്‌പെന്‍ഷന്‍ നടപടി.