പ്രതിയുടെ സുഹൃത്തായ പെൺകുട്ടി ഫസാന, പ്രതിയുടെ സഹോദരൻ വെഞ്ഞാറമൂട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഫ്സാൻ പ്രതിയുടെ ബന്ധുക്കളായ എസ് എൻ പുരം ചുള്ളാളത്തിൽ താമസിക്കുന്ന ലത്തീഫ്, ഷാഹിദ പ്രതിയുടെ വാപ്പുമ്മ 88 വയസ്സുള്ള സൽമാബീവി എന്നിവരെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്.താൻ 6 പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെത്തിയ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിലെ ഗ്യാസും തുറന്നു വിട്ടിരുന്നു. കൊപപാതകത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ല. പ്രതിയുടെ മൊഴി ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ക്രൂരതയറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് നാട്.
എലിവിഷം കഴിച്ച് പ്രതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്., അപകട നില തരണം ചെയ്തു.