മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്‌സ് അസോസിയേഷന്‍. ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധ മേഖലയിലെയും തൊഴിലാളികളും ഹര്‍ത്താലിന്റെ ഭാഗമാകും. സിഐടിയു, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടല്‍ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താല്‍ ആചരിക്കുന്നത്. തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കില്ല, മീന്‍ വില്‍പ്പനയുണ്ടാവില്ല